‘555’ An initiative for change

സ്വപ്‍നം കാണാൻ പേടി ഉണ്ടോ നിങ്ങൾക്ക്?

സ്വപ്‍നം കാണാൻ എനിക്ക് അർഹതയുണ്ടോ എന്ന് ചിന്തിക്കുന്ന ഒരു കൂട്ടം ഹതഭാഗ്യർ നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട്.
രോഗം തളർത്തിയ മനസ്സും ശരീരവുമായി ഇനി എന്തിന് എന്ന് വ്യാകുലപ്പെടുന്നവരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

അത്തരത്തിൽ സ്വപ്‍നം കാണാൻ മറന്ന് പോയവർക്ക്,സ്വപ്നം കാണാനും അത് നടത്തി കൊടുക്കാനും ഇറങ്ങുകയാണ് ഞങ്ങൾ ചിലർ! കിടപ്പിലായ രോഗികൾക്ക് യാത്ര ചെയ്യാൻ കഴിയുന്ന തരത്തിൽ ഒരു വാഹനം എന്ന ലക്ഷ്യത്തോടെ കോഴിക്കോട് JDT ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് Students Initiative in Palliative Care volunteers ആയ ഞങ്ങൾ ഇറങ്ങിരിക്കുന്നത്.ഈ പദ്ധതിയിലേക്ക് പണം സമാഹരിക്കുന്നതിനു വേണ്ടിയും, ഇതിന്റെ ആവശ്യകത സാധാരണ ആളുകളിലേക്ക് എത്തിക്കുന്നതിനും കൂടിയാണ് THE RAINFEST 555 എന്ന കാർണിവൽ ആഗസ്റ്റ് 19,20,21 തീയതികളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

Leave a Comment